കുമാരമംഗലം: കോൺഗ്രസ് കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുത്തിയിരിപ്പ് സമരം ഡി.സി.സി ജനറൽ സെക്രട്ടറി ലീലാമ്മ ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ മാത്യു നേതൃത്വം നൽകി. കെ.വി. സിദ്ധാർത്ഥൻ, ജെയിംസ് വഴുതലക്കാട്ട്, പി.പി. ഗിരിദാസ്, ഫസൽ സുലൈമാൻ, ബിജു എം മാനുവൽ, മൈതീൻ തേക്കുംകൂട്ടത്തിൽ എന്നിവർ സംസാരിച്ചു.