road

വെള്ളത്തൂവൽ : കഴിഞ്ഞ രണ്ട് പ്രളയങ്ങളിൽ തകർന്ന് തരിപ്പണമായ കല്ലാർക്കുട്ടി വെള്ളത്തൂവൽ, മുതുവാൻകു
ടി വെള്ളത്തൂവൽ,എന്നീറോഡുകളു ടെഅറ്റകുറ്റപ്പണികൾ മഴക്കാലത്തിന് മുമ്പേ നടത്തണമെന്ന ആവശ്യം ശക്തമായി
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി അറ്റകുറ്റപ്പണികൾ നടത്താതെ കുണ്ടും കുഴിയുമായി മാറിയ റോഡ് കഴിഞ്ഞ രണ്ട് പ്രളയങ്ങളിൽ തകർച്ച പൂർണ്ണമായി . ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലേക്കുള്ള പ്രധാന റോഡു
കളാണ് നിരവധി ബസ്സുകളും ചരക്കു വാഹനങ്ങളും സ്‌കൂൾ ബസ്സുകളും സർവ്വീസ് നടത്തുന്ന റോഡാണ് സെൻ
ട്രൽ റോഡ് ഫണ്ടിൽ നിന്നും തുക അനുവദിച്ച് ജോലി തുടങ്ങാൻ മെറ്റിരിയൽ ഇറക്കിയെങ്കിലും അവയെല്ലാം തിരിച്ചു
കൊണ്ടുപോയിരുന്നു മഴ തുടങ്ങും മുമ്പേ അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ ഇതു വഴിയുള്ള യാത്ര ദുരിതപൂർ
ണ്ണമാകും ലോക് ഡൗൺ തീർന്നാലും ഇതുവഴി ബസ്സ് സർവ്വീസ് നടത്താൻ കഴിയില്ലെന്ന് ബസ്സ് ഉടമകൾ പറഞ്ഞു