food

കട്ടപ്പന: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി എസ്.എൻ.ഡി.പി. യോഗം 1697ാം നമ്പർ മയിലാടുംപാറ ശാഖ. നിർധന കുടുംബങ്ങൾക്ക് ശാഖ ഭാരവാഹികൾ അരിയുൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ വീട്ടിലെത്തിച്ചുനൽകി. ശാഖ പ്രസിഡന്റ് കെ.വി. രാമകൃഷ്ണൻ, സെക്രട്ടറി പി.എസ്. സബീഷ് തുടങ്ങിയവർ നേതൃത്വം നൽകി.