നെടുങ്കണ്ടം: അസ്ഥികൂടം കണ്ടെത്തിയ മാവടി നാൽപ്പതേക്കറിലെ സ്ഥലം പൊലീസ് സർജ്ജൻ ജെയിംസ്‌കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. കണ്ടെത്തിയ അസ്ഥികൂടത്തിൽ നിന്നുംഒരു വെപ്പുപല്ല് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതി നിലനിൽക്കുന്ന മാവടിയിൽ നിന്നും കാണാതായ സുരേഷിന്റെ നിരോധാനവുമായി ബന്ധമുണ്ടോയെന്നറിയുവാൻ സുരേഷിന്റെ വീട്ടിൽ സംഘം കുടുംബാംഗങ്ങളിൽനിന്നും വിവരം ശേഖരിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് മാവടി നാല്പത് ഏക്കറിൽ നിന്നും പത്തിരിപ്പൂപറിക്കാൻ പോയവർ അസ്ഥികൂടം കണ്ടത്. കത്തികരിഞ്ഞ കൈലി, മൊബൈൽ ഫോൺ, ചാക്ക്, കുപ്പി, കുട എന്നിവ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം സിഐ പി.കെ. ശ്രീധരൻ, എസ്‌ഐ ദിലീപ്കുമാർ എസ്‌ഐ ഷാജി എബ്രഹാം റെജി കുര്യൻ, സന്തോഷ്, അനിൽ കൃഷ്ണ, സുനിൽ മാത്യു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.