ഇടുക്കി : ആരോഗ്യകേരളം ഇടുക്കിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ രണ്ട് മാസത്തേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ അല്ലെങ്കിൽ പ്ലസ് ടു/ ഡിഗ്രിതലത്തിൽ കമ്പ്യൂട്ടർ ഒരു വിഷയമായി പഠിച്ചിരിക്കണം, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. ശമ്പളം മാസം 13,500 രൂപ. പ്രയാപരിധി മേയ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായവർ വെള്ളപേപ്പറിൽ അപേക്ഷ പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നീ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇ മെയിൽ, മൊബൈൽ നമ്പർ എന്നിവയും സഹിതം മേയ് 15ന് മുമ്പായി അയക്കണം. വിവരങ്ങൾക്ക് ഫോൺ 04862 232221