auto

നെടുങ്കണ്ടം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നെടുങ്കണ്ടത്ത് ഇന്നലെ നിരത്തിലിറങ്ങിയത് 32 ആട്ടോറിക്ഷകൾ. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഈ ആട്ടോറിക്ഷകളെല്ലാം പൊലീസ് പിടിച്ചെടുത്തു. ആട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരെ വൈദ്യുതിമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അതത് പ്രദേശങ്ങളിൽ എത്തിക്കാൻ സംവിധാനമൊരുക്കി. ദൂരെ സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടവരെ ടാക്‌സി കാറിലും കാലൊടിഞ്ഞ് തുടർ ചികിത്സയ്ക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗിയെ മറ്റൊരു വാഹനത്തിൽ തിരികെ വീട്ടിലും എത്തിച്ചു. പിടികൂടിയ ആട്ടോറിക്ഷകൾ ഇന്ന് ഉടമകൾക്ക് തിരികെ വിട്ട് നൽകുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.