തൊടുപുഴ: കാനഡയിൽ വച്ച് തടാകത്തിൽ വീണ് മരണമടഞ്ഞ വണ്ണപ്പുറം സ്വദേശി എബിൻ സന്തോഷിന്റെ (21 ) മൃതദേഹം ഒരാഴ്ചക്കുള്ളിൽ നാട്ടിലെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി കാനഡയിൽ നിന്നുള്ള ഇൻഡ്യൻ അംബാസിഡർ അജയ് ബിസ്സാരിയ അറിയിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് വരുന്ന താമസമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് താമസം നേരിടുന്നതെന്നും കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നതായും ഹൈക്കമ്മീഷണർ ഡീൻ കുര്യാക്കോസ് എംപിയ്ക്ക് അയച്ച കത്തിൽ പറഞ്ഞു. കാനഡയിൽ ജോർജ്ജിയൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു മരിച്ച എബിൻ സന്തോഷ്. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കമ്മീഷണർ അജയ് ബിസ്സാരിയ്ക്ക് കത്ത് നൽകുകയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു വണ്ണപ്പുറം പറയ്ക്കനാൽ സന്തോഷിന്റെയും മുൻ പഞ്ചായത്ത് അംഗം ഷൈനി സന്തോഷിന്റെയും രണ്ടാമത്തെ മകനാണ് എബിൻ സന്തോഷ്.