prathishedham
തുറക്കാത്ത കരിമണ്ണൂർ ഷാപ്പിനു മുന്നിൽ ചെത്തുതൊഴിലാളികൾ കള്ളുമായി എത്തി പ്രതിഷേധിക്കുന്നു

കരിമണ്ണൂർ : ഷാപ്പ് തുറക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ കള്ള് മറിച്ച്കളഞ്ഞ് പ്രതിഷേധിച്ചു. കരിമണ്ണൂരിൽ നടന്ന തൊഴിലാളി പ്രതിഷേധം ബി.എം.എസ് ജില്ലാ സെക്രട്ടറി സിബി വർഗ്ഗീസ് ഉദ്ഘാടനംചെയ്തു. കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിപ്പിച്ച് തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാൻ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .ഈ ആവശ്യമുന്നയിച്ചു കൊണ്ട് ബി.എം.എസ് തുടർ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ബി.എം.എസ്.ജില്ലാ നേതാക്കളായ എ.പി.സഞ്ചു, കെ.എം.സിജു, പി.റ്റി.സന്തോഷ് എന്നിവർ പ്രസംഗിച്ചു