കട്ടപ്പന: അണക്കരയിൽ നിന്നു ഒരു ലിറ്റർ വ്യാജമദ്യവും വാറ്റുപകരണങ്ങളുമായി മൂന്നുപേരെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. അണക്കര സ്വദേശികളായ നെബു(28), റോബിൻ ആന്റണി(27), ജിൽസ്(29) എന്നിവരാണ് പിടിയിലായത്. ഇവരെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി. വണ്ടൻമേട് എസ്.ഐ. പി.എൻ. മുരളീധരൻ നായർ, സി.പി.ഒമാരായ റിജോമോൻ വർഗീസ്, അരുൺ കുമാർ, സച്ചിൻ ജോണി എന്നിവരാണ് പ്രതികളെ പിടികൂടിയത്.