കുമളി: കൊവിഡ് മഹാമാരിയിൽ ജനങ്ങൾക്ക് പ്രയോജനപ്പെടേണ്ട ആംബുലൻസ് കുമളി പൊലീസ് സ്റ്റേഷൻ ഗ്രൗണ്ടിൽ ക്വാറന്റയിനിൽ ആയിട്ട് ഒരു വർഷം പിന്നിടുന്നു. മനുഷ്യർക്ക് രോഗലക്ഷണത്തിന്റെ പേരിൽ വീടുകളിൽ കഴിയേണ്ടി വരുന്നുവെങ്കിൽ ആംബുലൻസിന് ഏൻജിനിലെയും ചെയ്‌സിലേയും നമ്പർ തമ്മിലുള്ള വ്യത്യാസത്തിന്റെ പേരിലാണെന്ന് മാത്രം. കൊവിഡ് കാലഘട്ടത്തിൽ കുമളിയിലെ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് ലഭിച്ചിരുന്നെങ്കിൽ ഒട്ടേറെ പ്രതോജനം ലഭ്യമാക്കാൻ സാധിക്കുമായിരുന്നു.കുമളിയിലെ സാധാരണ ജനങ്ങൾക്ക് ഉപകാരപ്രധമാകാൻ കുമളി പഞ്ചായത്ത് വാങ്ങിയതാണ് ആംബുലൻസ് .ഇത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നൽകി. ആംബുലൻസ് ഡൈവർക്ക് കൂലിനൽകാൻ വകുപ്പ് ഇല്ലാത്തതിനാൽ ഏറെ കാലം ആശുപത്രി വളപ്പിൽ .പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരം ഏറ്റതോടെ ആംബുലൻസ് നിരത്തിലിറക്കാൻ തീരുമാനിച്ചു. അറ്റകുറ്റപണികൾ തീർത്ത് വാഹന വകുപ്പിൽ പരിശോധനക്കായി എത്തിച്ചപ്പോഴാണ് നമ്പരിലെ വ്യത്യാസം കണ്ടെത്തുന്നത്.വിവരം പ്രതിപക്ഷം അറിഞ്ഞതോടെ ആരോപണങ്ങളുടെ പെരുമഴയ്ക്ക് തുടക്കം കുറിച്ചു. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും സമര പരമ്പരകളും അരങ്ങേറി. ഒടുവിൽ അന്വേഷണ അടിസ്ഥാനത്തിൽ ആംബുലൻസ് പൊലീസ് കസ്റ്റഡിയിലുമായി .
ആരും തിരിഞ്ഞ് നോക്കാതെ
അന്യസംസ്ഥനങ്ങളിൽ നിന്നും കുമളി വഴി എത്തുന്നവരെ പരിശോധിക്കുന്നതുൾപ്പടെയുള്ള സജീകരണങ്ങളാണ് അതിർത്തിയിൽ ഏർപ്പെടുത്തായിരിക്കുന്നത്. സന്നദ്ധ സംഘടനകളുടെ ആംബുലൻസുകളും കൂടുതൽ ആവശ്യങ്ങൾക്കായി വാടകയ്ക്ക് ആംബുലൻസ് വരുത്തുകയും ചെയ്യുന്നുണ്ട്. അപ്പോഴും മീറ്ററുകൾ അകലെ പഞ്ചായത്തിന്റെ അമ്പുലൻസ് ക്വാറന്റയിനിലാണ്.