കട്ടപ്പന: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷക അവഗണനയ്‌ക്കെതിരെ കർഷക കോൺഗ്രസ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പാളത്തൊപ്പി ധരിച്ച് ചക്കുപള്ളം വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖാപിക്കണമെന്നും ഏലക്കാ ലേലം പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് മജോ കാരിമുട്ടം അദ്ധ്യക്ഷത വഹിച്ചു. ശിവരാമൻ ചെട്ടിയാർ, അജി കീഴ്‌വാറ്റ്, മനോജ് മണ്ണിൽ, പ്രസാദ് തേവരോ, ലാൽ ബാബു കോട്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.