അണക്കര: ചക്കുപള്ളം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അണക്കര ഇലക്ട്രിസിറ്റി ബോർഡിന് മുമ്പിൽ കത്തിയിരുപ്പ് സമരം നടത്തി. കുട്ടിയ വൈദ്യുത നിരക്ക് പിൻവലിക്കുക, മീറ്റർ റീഡിംഗ് നേരിട്ട് എടുക്കുക, വൈദ്യുത ബോർഡിലെ അഴിമതിയും ധൂർത്തും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കോൺഗ്രസ് മണ്ഡഡലം പ്രസിഡന്റ് ബാബു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടം ചെയ്തുജോൺ വരയന്നൂർ, വക്കച്ചൻ തുരുത്തിയിൽ, സാബു വയലിൽ, മാണി ഇരുമേട ,ബേബി മധുരത്തിൽ, മനോജ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.