കട്ടപ്പന: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ, അയൽക്കൂട്ടങ്ങൾക്ക് വായ്പ പദ്ധതികളുമായി കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക്. ബാങ്കിൽ അംഗത്വമുള്ള സംഘങ്ങളിലെ അംഗങ്ങൾക്ക് 10,000 രൂപ വീതമാണ് വായ്പയായി നൽകുന്നത്. 300 സംഘങ്ങൾക്കാണ് ബാങ്കിൽ അംഗത്വമുള്ളത്. കൂടാതെ സർക്കാർ നിർദേശപ്രകാരം ബാങ്കിലെ അംഗങ്ങൾക്ക് 20,000 രൂപ വരെ പലിശ രഹിത സ്വർണപ്പണയ വായ്പയും കാഷികവും കാർഷികാനുബന്ധ ആവശ്യങ്ങൾക്കുമായി സ്‌പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി വായ്പയും കുറഞ്ഞ പലിശ നിരക്കിൽ നൽകിവരുന്നു.
വായ്പ വിതരണോദ്ഘാടനം കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ ശശി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി. ബിജു, ഇടുക്കി അസിസ്റ്റന്റ് രജിസ്ട്രാർ പി.എം. സോമൻ, ബാങ്ക് വൈസ് പ്രസിഡന്റ് ടി.ജി. പ്രശോഭ്, ബോർഡ് അംഗങ്ങളായ വി.വി. ജോസ്, ജോസ് ഞായർകുളം, എം.ജി. ബാലകൃഷ്ണൻ, സെക്രട്ടറി സെലിൻ ആഗസ്തി, കുടുംബശ്രീ ചെയർപേഴ്‌സൺ കെ.എം. ഷൈനി തുടങ്ങിയവർ പങ്കെടുത്തു.