തൊടുപുഴ: ലോക്ക്ഡൗൺ മൂലം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്ന അവസ്ഥയിൽ രണ്ട് മാസത്തെ ഇലക്ട്രിസിറ്റി ബില്ല് ഒഴിവാക്കുക, അമിതമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്ജുകൾ പിൻവലിക്കുക, ആറുമാസത്തേയ്ക്ക് ഫിക്‌സഡ് ചാർജ്ജുകൾ ഒഴിവാക്കുക, വൈദ്യുതി മീറ്റർ ചാർജ്ജ്, ഫ്യൂവൽ ചാർജ്ജ് എന്നിവ ആറു മാസത്തേയ്ക്ക് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന വ്യാപകമായി വൈദ്യുതി ബോർഡുകൾക്ക് മുൻപിൽ ധർണ്ണ നടത്തി.തൊടുപുഴയിൽ കെ. പി. സി. ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. . യോഗത്തിൽ ജോസ് കിഴക്കേര അദ്ധ്യക്ഷത വഹിച്ചു. സി.ഇ. മൈതീൻ ഹാജി, ബെന്നി കരിമ്പാനി, നൗഷാദ് മൈക്കിൾ എന്നിവർ സംസാരിച്ചു.