കട്ടപ്പന: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ അജൈവ മാലിന്യം ശേഖരിക്കാനുള്ള നഗരസഭയുടെ തീരുമാനം രോഗവ്യാപനത്തിന് കാരണമാകുമെന്ന് എൽ.ഡി.എഫ്. അംഗങ്ങൾ ആരോപിച്ചു. മാലിന്യവുമായി ആളുകൾ എത്തുമ്പോൾ ജനക്കൂട്ടമുണ്ടാകാൻ കാരണമാകും. റെഡ് സോണും ഹോട്ട് സ്‌പോട്ടുമായിരുന്ന പ്രദേശങ്ങളിലെ വീടുകളിലെ മാലിന്യം ശേഖരിക്കുന്നത് ഗുരുതര വീഴ്ചയാണ്. മറ്റു കൗൺസിലർമാരോടു ആലോചിക്കാതെ ചെയർമാൻ ഏകപക്ഷീയമായി തീരുമാനമെടുത്തതാണെങ്കിലും സംസ്ഥാന സർക്കാരിന്റെ ക്ലീൻ കേരള പദ്ധതി അട്ടിമറിക്കാനാണ് ശ്രമമെന്നും കൗൺസിലർമാരായ സി.കെ മോഹനൻ, എം.സി. ബിജു, ഗിരീഷ് മാലിയിൽ, കെ.പി സുമോദ് എന്നിവർ ആരോപിച്ചു.