കുമളി: പൊലീസിന് ചൂടിൽ നിന്നും ആശ്വാസം നേടാൻ കുടകൾ നൽകി.തേക്കടി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം നൽകുന്നതിന്റെ ഭാഗമായി കുമളി സി.ഐ ജയപ്രകാശിന് റോട്ടറി ക്ലബ് പ്രസിഡന്റ് എം.എൻ.ഷാജി നൽകി തുടക്കം കുറിച്ചു. മൂവായിരത്തിലധികം കുടകൾ ജില്ലയിൽ നൽകും. തൊടുപുഴ, കട്ടപ്പന, അടിമാലി, മുരിക്കാശേരി, നെടുംങ്കണ്ടം തുടങ്ങിയ സ്റ്റേഷനുകളിലും വിതരണം ചെയ്യും.