കട്ടപ്പന: അൻപത് ദിവസങ്ങൾക്കുശേഷം ഷാപ്പുകൾ തുറന്നപ്പോൾ കള്ള് വാങ്ങാൻ ആളുകളുടെ വൻ തിരക്ക്. രാവിലെ ഒൻപതോടെ തുറന്ന പല ഷാപ്പുകളും ഒരു മണിക്കൂർ കൊണ്ട് കാലിയായി. ഒരാൾക്ക് ഒന്നര ലിറ്റർ കള്ള് പാർസലായി നൽകാനാണ് സർക്കാർ നിർദേശം. എന്നാൽ ലോക്ക് ഡൗൺ കാലത്ത് ചെത്ത് കുറഞ്ഞതിനാൽ പല ഷാപ്പുകളിലും എത്തിയ മുഴുവൻ പേർക്കും കള്ള് നൽകാനായില്ല. കള്ളിന്റെ ലഭ്യതക്കുറവുള്ളതിനാൽ ഹൈറേഞ്ചിലെ പകുതിയോളം ഷാപ്പുകൾ മാത്രമാണ് തുറന്നത്. . കട്ടപ്പനയ്ക്കു സമീപത്തെ ഷാപ്പിൽ 150 ലിറ്റർ കള്ളാണ് ഒരു മണിക്കൂറിൽ വിൽപന നടത്തിയത്. ഉൽപാദനം കൂടുതലുള്ള പാലക്കാട്ടുനിന്ന് കള്ള് എത്തിയെങ്കിൽ മാത്രമേ പൂർണതോതിൽ വിൽപന നടത്താനാകൂവെന്ന് ഷാപ്പ് ഉടമകൾ പറയുന്നു.