bodimttu
ബോഡിമെട്ട് ചെക്‌പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് 19 മൊബൈൽ ആപ്പിലൂടെ ഡ്രൈവറുടെയും വണ്ടിയുടെയും ഫോട്ടോയെടുക്കുന്നു

, പച്ചക്കറി പലചരക്ക് വണ്ടികൾ ബോഡിമെട്ട് ചെക്ക് പോസ്റ്റിലൂടെമാത്രം

കുമളിയിലൂടെ മാത്രമാണ് യാത്രക്കാരെ കടത്തി വിടുന്നത്.

ഇടുക്കി : സംസ്ഥാന അതിർത്തിയിലെ സുരക്ഷയ്ക്ക് ചെക്‌പോസ്റ്റുകളിൽ തമിഴ്‌നാട്‌കേരള പൊലീസിന്റെയുൾപ്പെടെ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനഊ ർജിതമാക്കി .ജില്ലയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, മറയൂർ അതിർത്തിപ്രദേശങ്ങളിൽ കുമളിയിലൂടെ മാത്രമാണ് യാത്രക്കാരെ കടത്തി വിടുന്നത്.
ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ പച്ചക്കറിപലചരക്ക് വണ്ടികൾക്കു മാത്രമാണ് യാത്രാനുമതി. തമിഴ്‌നാട്‌കേരള സർക്കാരിന്റെ പാസ്സും രേഖകളും ഉണ്ടെങ്കിൽ മാത്രമേ അതിർത്തി കടത്തി വിടുകയുള്ളു. ദിവസേന പത്തിനും ഇരുപതിനുമിടയിൽ വാഹ്നങ്ങൾ എത്താറുണ്ട്. വാഹ്നം അണുവിമുക്തമാക്കുകയും ഡ്രൈവർക്ക് തെർമൽ സ്‌ക്രീനിങ്ങും നടത്തും. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വാഹ്നത്തിന്റെയും ഡ്രൈവറുടെയും വിവരങ്ങൾ വകുപ്പുകൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ പോയി വന്നാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ഉള്ളതിനാൽ ചെക്‌പോസ്റ്റിൽ വെച്ച് ചരക്ക് മാത്രം കൈമാറ്റം ചെയ്ത് തിരികെ പോകുന്ന വാഹ്നങ്ങളുമുണ്ട്. തൊഴിലാളികളും ഡ്രൈവർമാരും കൃത്യമായ സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ചാണ് ജോലി ചെയ്യുന്നത്. രണ്ടു ഷിഫ്ടുകളിലായി പതിനഞ്ചോളം ജീവനക്കാരുടെ സേവനമാണ് ബോഡിമെട്ട് ചെക്‌പോസ്റ്റിലുള്ളത്