ഇടുക്കി : അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധനാ സ്‌ക്വാഡുകൾ പൊതുവിപണി പരിശോധന നടത്തി 12 ക്രമക്കേടുകൾ കണ്ടെത്തി. വിലവിവരം പ്രദർശിപ്പിക്കാതിരിക്കുയും അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും അമിതവില ഈടാക്കലും കണ്ടെത്തുന്നതിന് പൊലീസ്‌വിജിലൻസ് ടീമിന്റെയും തഹസീൽദാർമാരുടെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും പരിശോധനകളും നടക്കുന്നുണ്ട്.അരി, പയർവർഗ്ഗങ്ങൾ, എൽ.പി.ജി ഉൾപ്പെടെയുള്ള 15 അവശ്യസാധനങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ട്. കുടുംബശ്രീ മുഖേന ജീവനക്കാർക്കും റേഷൻ ഡീലർമാർക്കും കോട്ടൺ മാസ്‌ക്കുകൾ നൽകി. പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചനുകൾക്ക് ഇതുവരെ 10,991 കിലോഗ്രാം അരി വിതരണം ചെയ്തു. മേയ് മാസത്തെ സാധാരണ റേഷൻ വാതിൽപ്പടി വിതരണം പൂർത്തിയായി.
പിഎംജികെഎവൈ മേയ് മാസ വാതിൽപ്പടി റേഷൻ വിതരണം ആരംഭിച്ചു. 2889.4 മെട്രിക് ടൺ ധാന്യം, 148.721 മെട്രിക് ടൺ കടല, 65.149 മെട്രിക് ടൺ ചെറുപയർ എന്നിവ വിതരണം ചെയ്തു. സൗജന്യ കിറ്റ് വിതരണം പുരോഗമിക്കുന്നുസാനിറ്റൈസർ എല്ലാ റേഷൻകടകളിലും ലഭ്യമാക്കിയെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.