പീരുമേട് : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിലെ വിദ്യാർഥികൾക്ക് കൊവിസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്‌ക്ക് നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമാകുവാൻ പീരുമേട് നിയോജകമണ്ഡല പരിധിയിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അവസരമൊരുങ്ങുന്നു പീരുമേട് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന മുപ്പതിനായിരം മാസ്‌കുകൾ സൗജന്യമായി തയ്ച്ചു നല്കുന്ന നിർമ്മാണത്തിന് ആവശ്യമായ തുണി എത്തിച്ചു നൽകും. നിശ്ചിത രീതിയിൽ ഏറ്റവുമധികം മാസ്‌ക്കുകൾ നിശ്ചിത തിയതിക്കകം തയ്ച്ച് നൽകുന്ന രക്ഷിതാക്കൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകും. ഫോൺ ,അംബിക 9562428087, കമല റാണി 9544653379, ലിറ്റു 9747123626