ഇടുക്കി : ജില്ലാ നിർമിതി കേന്ദ്രത്തിലേക്ക് ഐടിഐ/ഡിപ്ലോമ സിവിൽ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് മേയ് 20 ന് രാവിലെ 10 ന് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ വാക്ഇൻഇന്റർവ്യു നടത്തും. അപേക്ഷകർ തിരിച്ചരിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒർജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. കരാർ അടിസ്ഥാനത്തിൽ നിർമിതി കേന്ദ്രത്തിന്റെ കുയിലിമല ഓഫീസിലും നിർമാണ പ്രവർത്തികൾ നടക്കുന്ന സൈറ്റുകളിലും സൂപ്പർ വൈസറായിട്ടാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് പ്രൊജക്ട് എഞ്ചിനീയർ ജില്ലാ നിർമിതി കേന്ദ്രം ഇടുക്കി, കുയിലിമല, പൈനാവ് പിഒ ഇടുക്കി, ഫോൺ 04862 232252.