മണക്കാട്: പഞ്ചായത്തിലെ മുഴുവൻ പേർക്കും മാസ്‌ക് നൽകുന്ന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരാണ് മാസ്‌ക് നിർമ്മി ക്കുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20000 മാസ്‌കുകൾ നിർമ്മിക്കുന്നതിനാണ് പദ്ധതി. പൂർത്തിയാകുന്ന മാസ്‌കുകൾ മുഴുവൻ വീടുകളിലും സന്നദ്ധ പ്രവർത്തകരുടേയും ആശാ പ്രവർത്തകരുടേയും നേതൃത്വത്തിൽ വിതരണം ചെയ്യും. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്.ബി., സെക്രട്ടറി ഷാജിമോൻ.വി.കെ., സി.ഡി.എസ്. ചെയർപേഴ്‌സൺ ആശ സന്തോഷ്, ആരോഗ്യ പ്രവർത്തകരായ സി.എസ്. മഹേഷ്, സുമേഷ്.എം.കൊട്ടാരം എന്നിവർ പങ്കെടുത്തു.