nivedhanam

തൊടുപുഴ: തൊടുപുഴയിലെ എല്ലാ തുണിക്കടകളുംകൊവിഡ് നിബന്ധനയോടെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മന്ത്രി എം.എം മണിക്ക്നിവേദനം നൽകി. ഇപ്പോൾ ടെക്സ്റ്റയിൽ ഷോറൂമുകൾ ഒരു നില മാത്രമായിട്ട് തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. ഇത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുകയാണ്. ടെക്സ്റ്റയിൽ കടകൾ പൂർണമായും തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്നതിനാൽ വൈദ്യുതി ചാർജിൽ ഇളവ് അനുവദിക്കണമെന്നും ലോക്ക്ഡൗൺ കാലത്തെ രണ്ടുമാസത്തെ ഫിക്‌സഡ് ചാർജ് ഇളവ് അനുവദിക്കണമെന്നും മീറ്റർ റീഡിങ്ങിലെ അപാകതകൾ പരിഹരിക്കണമെന്നും നിവേദനത്തിൽആവശ്യപ്പെട്ടിട്ടുണ്ട്. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി നാസർ സൈരാ വൈസ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്, താജു എംപി ടെക്സ്റ്റയിൽസ് ഉടമകളായ റോജർ പുളിമൂട്ടിൽ, ഷമീർ സീമാസ്, റിയാസ് മഹാറാണി, ജോമി ചാമക്കാല, ബിജു ഡിസയർ എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.