മുട്ടം:വിവിധ പഞ്ചായത്തുകളിൽ സന്നദ്ധം വോളിന്റിയേഴ്‌സായി പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്തവർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.മുട്ടം കുടയത്തൂർ അറക്കുളം കോടിക്കുളം പഞ്ചായത്തുകളിലെ സന്നദ്ധ പ്രവർത്തകർക്ക് വേണ്ടിയുള്ള പരിശീലനമാണ് നൽകിയത്.മുട്ടത്ത് 20 അറക്കുളത്ത് 26 വോളിന്റിയേഴ്‌സും പരിശീലനത്തിൽ പങ്കെടുത്തു.കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചവർക്ക് ആവശ്യമായ സഹായം നൽകുന്നതിനാണ് ഇവർക്ക് പരിശീലനം നൽകിയത്.മുട്ടത്ത് നൽകിയ പരിശീലനം തൊടുപുഴ ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ:കെ സി ചാക്കോ ഉദ്ഘാടനം ചെയ്തു.