അടിമാലി: മൂന്നാറിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. ഇടുക്കി ഓറഞ്ച് സോണിലേക്ക് മാറിയതോടെ മൂന്നാറിലും ചില ഇളവുകൾ അനുവദിച്ചിരുന്നു. എന്നാൽ ഇളവുകളെ തുടർന്ന് മൂന്നാർ ടൗണിലേക്കെത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ച സാഹചര്യത്തിലാണ് നിബന്ധനകൾ വീണ്ടും കടുപ്പിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ടൗണിലെത്തുന്നവരുടെ എണ്ണം പാസിലൂടെ നിജപ്പെടുത്തി. സബ്‌കളക്ടറുടെ നിർദ്ദേശ പ്രകാരം മൂന്നാർ പഞ്ചായത്ത് ദിവസവും ആയിരം പാസ് മാത്രമാണ് ടൗണിലേക്കെത്താൻ അനുവദിക്കുന്നത്. കോളനി സ്റ്റാൻഡ്, പെരിയവര സ്റ്റാൻഡ്, മൂന്നാർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് പാസ് ലഭിക്കും. പാസ് മുഖേന ടൗണിലേക്കെത്തുന്നവരെ തെർമൽ സ്‌കാൻ നടത്തി രോഗലക്ഷണമില്ലെന്ന് ഉറപ്പ് വരുത്തും. മൂന്നാർ മാർക്കറ്റ് അടഞ്ഞ് തന്നെ കിടക്കും. മൂന്നാർ ടൗണിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. അയൽ ജില്ലകളിൽ നിന്ന്
തോട്ടം മേഖലകളിലേക്ക് ആളുകൾ എത്തി തുടങ്ങിയതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും പുലർത്തുന്നത്‌.