wall

തൊടുപുഴ: സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ. മഠത്തിക്കണ്ടം പാറയ്ക്കൽ സുധ ശശിധരന്റെ വീടിനോട് ചേർന്ന് എട്ടടി ഉയരമുള്ള പഴയ സംരക്ഷണ ഭിത്തിയാണ് ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ ഇടിഞ്ഞത്. ഇതോടെ വീടിന്റെ ഒരു വശം ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. അർബുദ രോഗിയായ സുധയ്ക്ക് അടുത്തിടെ ബൈപ്പാസ് സർജറിയും നടത്തിയിരുന്നു. വേനൽ മഴ തുടരുന്നതിനാൽ എന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് കുടുംബം.