തൊടുപുഴ: സംസ്ഥാന സർക്കാർ മദ്യ ഷാപ്പുകൾ തുറക്കാനുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ലഹരി നിർമ്മാർജ്ജന സമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ നിയോജക മണ്ഡലത്തിൽ കരിദിനാചരണം സംഘടിപ്പിച്ചു.
കുമ്പംകല്ലിൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭാ കൗൺസിലർ ബീന ബഷീർ അദ്ധ്യയക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ജുബൈരിയ ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. ഷംന അനസ് സ്വാഗതം പറഞ്ഞു.