തൊടുപുഴ: അസംഘടിതമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് 5,000 രൂപ ധനസഹായം നൽകുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ധർണ നടത്തും. ജില്ലയിൽ പത്തു കേന്ദ്രങ്ങളിലാണ് ധർണ നടത്തുന്നത്.