കോടിക്കുളം: കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ മുഖേനയുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കോടിക്കുളം സർവീസ് സഹകരണ ബാങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി, ബാങ്ക് അഡ്മിനിസ്‌ട്രേറ്റർ ലിജു കെ. ജോസ് എന്നിവർ ചേർന്ന് അന്ന കുടുംബശ്രീക്ക് നൽകി നിർവഹിച്ചു. വാർഡ് മെമ്പർ ഷാജി തങ്കപ്പൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി.കെ. ജയകുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ കമലാക്ഷി കുഞ്ഞിക്കുട്ടൻ, ബാങ്ക് സെക്രട്ടറി എബിൻ മൈക്കിൾ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ബാങ്കിലെ അംഗങ്ങൾക്ക് 10,000 രൂപ വരെ പലിശരഹിത സ്വർണ്ണപ്പണയ വായ്പയും നൽകുന്നു. സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ച് പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും പരിഗണനയിലാണ്.