തൊടുപുഴ: കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് കൊവിഡ്- 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആയിരം രൂപ പ്രത്യേക ധനസഹായം അനുവദിച്ചിട്ടുണ്ട്. 31 വരെ കുടിശികയില്ലാതെ അംശാദായം അടച്ചവർക്കും അതിനു ശേഷം ചേർന്നവരിൽ കുടിശ്ശികയില്ലാതെ അംശാദായം അടച്ചു വരുന്നവർക്കും ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 9747931567, 04994255110.