ഇടവെട്ടി: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഇടവെട്ടി പഞ്ചായത്തിലെ കർഷർക്ക് വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചതായി കൃഷി ഓഫീസർ അറിയിച്ചു. ഏപ്രിൽ മാസത്തിനുശേഷം തരിശായി കിടന്ന സ്ഥലത്ത് വിവിധ കാർഷിക വിളകൾ കൃഷി ചെയ്തിട്ടുള്ള കർഷകർ പേര് വിവരം കൃഷിഭവനിൽ മേയ് 18നുള്ളിൽ നൽകണം. ഈ വർഷം വിരിപ്പ്, മുണ്ടകൻ നെൽകൃഷി ചെയ്യുന്നവർ പേര് വിവരം നൽകണം. അതിൽ തരിശ് കൃഷി ചെയ്യുന്നവർ പ്രത്യേകം അറിയിക്കണമെന്നും കൃഷി ഓഫീസർ അറിയിച്ചു.