ചെറുതോണി: മദ്യഷാപ്പുകൾ തുറക്കരുത്, കുടുംബങ്ങൾ തകർക്കരുത് എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനവ്യാപകമായി മദ്യനിരോധനസമിതി, കെ.സി.ബി.സി മദ്യവിരുദ്ധസമിതി തുടങ്ങിയ വിവിധ പ്രസ്ഥാനങ്ങളുടെയും ഗാന്ധിയൻ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഗൃഹസത്യാഗ്രഹവും ഓൺലൈൻ പ്രചാരണവും ഇടുക്കിയിൽ തുടക്കമായി. ജില്ലയിൽ അൻപതോളം സ്ഥലങ്ങളിൽ ഗൃഹസത്യാഗ്രഹവും ഓൺലൈൻ പ്രചരണവും സംഘടിപ്പിക്ച്ചു.. വിവിധ മദ്യവിരുദ്ധ നേതാക്കളായ ഡോ. വിൻസന്റ് മാളിയേക്കൽ, ഫാ. ജോസഫ് പാപ്പാടി, സിൽബി ചുനയംമാക്കൽ, റോജസ്.എം. ജോർജ്, സി.ആർ വിനോദ്, ഡയോണ ടോമി, സെബാസ്റ്റ്യൻ കോച്ചടിവാരം, ജോയി മണ്ണാംപറമ്പിൽ എന്നിവർ നേതൃത്വം നൽകി. മദ്യഷാപ്പുകൾ അടഞ്ഞുകിടന്ന ദിവസങ്ങളിൽ നാട്ടിൽ നിലനിന്ന സമാധാനവും സ്വസ്ഥതയും ഗവൺമെന്റ് മാനിക്കണമെന്നും മദ്യത്തിന്റെ വരുമാനം ഉപേക്ഷിക്കാനുള്ള ആർജ്ജവത്തം ഗവൺമെന്റിനുണ്ടാകമെന്നും മദ്യനിരോധനസമിയി ഭാരവാഹികൾ ആവശ്യപ്പെട്ടു.