കട്ടപ്പന: കട്ടപ്പന നഗരത്തിൽ തുറന്ന ചെരുപ്പ് കടകൾ കളക്ടറുടെ നിർദേശപ്രകാരം പൊലീസ് അടപ്പിച്ചു. ജില്ലയിൽ ഇളവുകൾ അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ ചെരുപ്പുകൾ ഉൾപ്പെട്ടിട്ടില്ല. അളവുനോക്കി തെരഞ്ഞെടുക്കേണ്ടതിനാൽ ഒരേ പാദരക്ഷകൾ തന്നെ പലരും ഉപയോഗിച്ചുനോക്കുന്നത് രോഗവ്യാപനത്തിനു സാധ്യതയുള്ളതിനാലാണ് ചെരുപ്പുകൾ കടകൾക്ക് അനുമതി നൽകാത്തതെന്നാണ് വിശദീകരണം. മൂന്നാംഘട്ട ലോക്ക് ഡൗൺ ആരംഭിച്ചശേഷം നഗരത്തിലെ ചില ചെരുപ്പുകൾ തുറന്നു പ്രവർത്തിച്ചിരുന്നു. തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ രാവിലെ പൊലീസ് എത്തി അടപ്പിക്കുകയായിരുന്നു.