അടിമാലി: മച്ചിപ്ലാവ് ലൈഫ് മിഷൻ ഫ്‌ലാറ്റ് അസോസിയേഷന്റെയും സൗഹൃദ ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിത്രരചനാ പരിശീലന കളരിയും കൊവിഡ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ലൈഫ് മിഷൻ ഭവന സമുച്ഛയത്തിൽ നടന്ന പരിപാടിക്ക് അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി വർഗീസ്, ലൈഫ് മിഷൻ ഫ്‌ലാറ്റ് ലെയ്‌സൺ ഓഫീസർ സുധാകരൻ എന്നിവർ നേതൃത്വം നൽകി. കൊവിഡ് പ്രോട്ടോക്കോളും ആരോഗ്യവകുപ്പിന്റെ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവർക്ക് സംസ്ഥാന സർക്കാർ കൈമാറിയതാണ് ലൈഫ് മിഷൻ ഫ്‌ലാറ്റുകൾ.