ചെറുതോണി. പെരിയാർ തീരത്ത് അടിഞ്ഞു കൂടിയ മണൽ ജെ സി ബി ഉപയോഗിച്ച് വാരിയതിനെതിരെ ബി എം എസ് മേഖല കമ്മറ്റി പരാതി നൽകി. തട്ടേക്കണ്ണി ഭാഗത്ത് പെരിയാർ തീരത്താണ് മണൽ അടിഞ്ഞുകൂടിയത്. ലോക് ഡൗൺ പ്രതിസന്ധിയിൽ പ്രദേശവാസികൾ സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ തദ്ദേശീയരായ തൊഴിലാളികളെ ഉൾപ്പെടുത്താതെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണൽ വാരുന്ന നടപടികളാണ് നിർമ്മിതിയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരുന്നത്. ഇതിനെതിരെ ബി എം എസ് ഇടുക്കി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കും, കഞ്ഞിക്കുഴി പഞ്ചായത്ത് സെക്രട്ടറിക്കും പരാതികൾ നൽകിയത്. നിർമ്മിതി കേന്ദ്രത്തിനു നൽകിയ നിർദ്ദേശത്തിലെ ക്വട്ടേഷൻ വ്യവസ്ഥകളിൽ മണൽ വാരുന്നതിനും ലോഡിംഗ് അടക്കമുള്ള ഇതര ജോലികൾക്ക് തൊഴിലാളികളെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും നിലനിൽക്കെയാണ് തൊഴിലാളികളെ ഉൾപ്പെടുത്താതെ മണൽ വാരൽ പ്രക്രിയ നടന്നു വരുന്നതെന്നും . തൊഴിലാളികൾക്ക് തൊഴിൽ നൽകാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബി എം എസ് ജില്ലാ സെക്രട്ടറി സിബി വർഗീസ്, വൈസ് പ്രസിഡന്റ് ശശിധരൻ, മേഖല സെക്രട്ടറി ഇ എൻ ബിനീഷ്, വൈസ് പ്രസിഡന്റ് ഉദയകുമാർ മറ്റത്തിൽ തുടങ്ങിയർ അറിയിച്ചു.