തൊടുപുഴ: പാലാ- തൊടുപുഴ റൂട്ടിൽ കോലാനി ജംഗ്ഷനിൽ നാഷണൽ പെർമിറ്റ് ലോറി മറിഞ്ഞു. ഇന്നലെ ഉച്ച കഴിഞ്ഞ് 3.30നായിരുന്നു അപകടം. പാലക്കാട് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് തേങ്ങയുമായി വന്ന ലോറി തിരികെ പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവർ വടക്കാഞ്ചേരി ചെങ്ങാനിയിൽ സുരേഷും ക്ലീനറും പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടത്തെ തുടർന്ന് വാഹനത്തിൽ നിന്ന് ഡീസൽ ചോർന്നു. തൊടുപുഴ ഫയർഫോഴ്‌സ് എത്തി ടാങ്കിൽ നിന്ന് ഡീസൽ പൂർണമായി ചോർന്നു പോകാതെ പാത്രത്തിൽ ശേഖരിച്ചു. റോഡിൽ വീണ ഡീസൽ പിന്നീട് കഴുകി വൃത്തിയാക്കി. ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി റോഡിൽ നിന്ന് നീക്കി.