ചെറുതോണി: കൂനിൻമേൽ കുരുവെന്നപോലെയാണയി ജാതി കർഷകരുടെ അവസ്ഥ. കാലാവസ്ഥ വ്യതിയാനവും സാംക്രമിക രോഗങ്ങളും വില തകർച്ചയും മൂലം ഹൈറേഞ്ചിലെ ജാതി കർഷകർ കഷ്ടതെിലായിരുന്നു. കൊവിഡ് വന്നതോടെ . ലോക്ക് ഡൗൺ മൂലം കയറ്റുമതി നിലച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായി. മാസങ്ങളായി ജാതിയ്ക്കാ വാങ്ങാൻ വ്യാപാരികൾ എത്താത്തത് കർഷകർക്ക് തിരിച്ചടി. ലോക്ഡൗണിന് മുൻപ് ജാതിക്കയ്ക്ക് കിലോയ്ക്ക് 350 രൂപ വിലയും ജാതി പത്രിക്ക് 2000 രൂപക്ക് മുകളിൽ വിലതും ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ജാതിക്കാ വാങ്ങാൻ പോലും ആളില്ലത്ത അവസ്ഥയിലാണ്. കാലവസ്ഥ വ്യതിയാനവും സാംക്രമിക രോഗങ്ങൾ മൂലം ഉദ്പാദനം കുറഞ്ഞതും കർഷകരെ ബുദ്ധിമുട്ടിലാക്കി. ജാതിയുടെ ശിഖരങ്ങളിൽ പൂപ്പൽ പിടിച്ച് ശിഖരങ്ങൾ ഉണങ്ങി കായ്കൾ നശിക്കുന്നതും മൂപ്പെത്താത്ത കായ്കൾകൊഴിഞ്ഞ് പോകുന്നതുമാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ജാതി കർഷകരെ സംരക്ഷിക്കാൻ കൃഷി വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ന്നും ആക്ഷേപമുണ്ട്.