road
നിർമാണംപൂർത്തിയായ മൈലപ്പുഴ വരിക്കമുത്തൻ റോഡ്

ചെറുതോണി: കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡിന് പതിറ്റാണ്ടുകളുടെ കത്തിരിപ്പിന് ഒടുവിൽ ശാപമോക്ഷം. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിൽ മൈലപ്പുഴ വരിക്ക മുത്തൻ റോഡിനാണ് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവിൽ ശാപമോക്ഷമായത്. 98 ലക്ഷം രൂപ മുതൽ മുടക്കിയാണ് റോഡിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത് .ജില്ലാ പഞ്ചായത്ത് മെമ്പർ വിഷ്ണു ചന്ദ്രന്റെ 55 ലക്ഷം രൂപയും ബാക്കിയുള്ള തുക ജനകീയ സമതിയും ഗ്രാമ പഞ്ചായത്തും കൂടി നൽകിയതോടെയാണ് വരിക്ക മുത്തൻ, മൈലപ്പുഴ നിവാസികളുടെ റോഡ് എന്ന സ്വപ്നം പൂവണിഞ്ഞത്. രണ്ട് അര കിലോമീറ്റർ ദൂരം പൂർണ്ണമായും തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ടാണ് ഷോളിങ്ങ് ജോലികൾ നിർവ്വഹിച്ചത്. ഇടുക്കിയിലെ ജനപ്രതിനിധികൾ പല തവണ റോഡിന് ഫണ്ട് അനുവധിച്ചു എന്ന് പ്രഖ്യാപനം നടത്തിയെങ്കിലും റോഡിനായി യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതോടെ വാർഡ് മെമ്പർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ജനകീയ സമതി രൂപികരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് ഇറങ്ങുക ആയിരുന്നു. ഇതൊടെ പതിറ്റാണ്ടുകളുടെ കത്തിരിപ്പിന് ഒടുവിൽ മൈലപ്പുഴ നിവാസികളുടെ റോഡ് എന്ന സ്വപ്നത്തിന് പരിഹാരമായി.