മുട്ടം:പ്ലാസ്റ്റിക്ക് കുപ്പികൾ നിക്ഷേപിക്കുന്നതിന് വേണ്ടി മുട്ടം പൊലീസ് സ്റ്റേഷനിൽ ക്യാബിൻ സ്ഥാപിച്ചു.സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾ കൊണ്ടുവരുന്നതും സ്റ്റേഷനിലെ പൊലീസുകാർ ഉപയോഗിക്കുന്നതുമായ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികൾ തുറസായ സ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഷനിൽ ക്യാബിൻ സ്ഥാപിച്ചത്.എല്ലാ സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് മുട്ടം സ്റ്റേഷനിലും ഈ സംവിധാനം ഒരുക്കിയത്.