തൊടുപുഴ : നിർമ്മാണ മേഖലയിലടക്കം അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് 5000 രൂപാ ധനസഹായം നൽകുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ധർണ്ണ നടത്തും. ജില്ലയിൽ പത്ത് കേന്ദ്രങ്ങളിലാണ് ധർണ്ണ നടക്കുന്നത്. തൊടുപുഴയിൽ ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു, അടിമാലിയിൽ കെ.എ കുര്യൻ, രാജാക്കാട് സി.കെ വിജയൻ, ഇടുക്കിയിൽ അനീഷ് ചേനക്കര, കുമളിയിൽ എൽ. രാജൻ എന്നിവർ ഉദ്ഘാടനം ചെയ്യും.
കല്ലാർ സർവീസ് സഹകരണ ബാങ്ക് കൊവിഡ് കാലത്ത് ജനങ്ങളോടൊപ്പം
കല്ലാർ : കല്ലാർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് മൂന്ന് ശതമാനം പലിശക്ക് 50000 രൂപയുടെ സ്വർണ്ണപ്പണയ വായ്പ മൂന്ന് മാസത്തേക്ക് നൽകി വരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച് സഹായഹസ്തം ലോൺ എല്ലാ എസ്.എച്ച്.ജി അംഗങ്ങൾക്കും ബാങ്കിൽ നിന്നും കൊടുത്തു തുടങ്ങി. കൂടാതെ 6.8 ശതമാനം പലിശക്ക് അഗ്രികൾച്ചർ സ്വർണ്ണപണയ വായ്പയു ഒരാൾക്ക് 200000 രൂപാ വരെ നൽകുന്നു അംഗങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് പണമിടപാടുകൾ നടത്തുന്നതിനായി ജില്ലാ സഹകരണ ബാങ്കുമായി സഹകരിച്ച് ഐ പേ പദ്ധതിയും തുടങ്ങി.കൊവിഡ് കാലത്തെ പ്രതിരോധിക്കാൻ കല്ലാർ ബാങ്ക് എന്നും ജനങ്ങൾക്കൊപ്പമെന്ന് പ്രസിഡന്റ് എം.എം കുഞ്ഞുമോൻ അറിയിച്ചു.