നെടുങ്കണ്ടം: കേരളത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന തമിഴ്‌നാട് സ്വദേശികളെ സ്വീകരിക്കാൻ മടികാണിച്ച് തമിഴ്‌നാട് സർക്കാർ. നിലവിൽ 20 ദിവസത്തിന് മുകളിൽ നെടുങ്കണ്ടം താലൂക്കിൽ കഴിയുന്ന 11 തമിഴ്‌നാട് സ്വദേശികളാണ് നീരീക്ഷണ കാലവധി കഴിഞ്ഞ് പോകാൻ തയ്യാറായി നിൽക്കുന്നത്. ഇവരെ സ്വീകരിക്കാമെന്ന് പറയുന്നുണ്ടെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാൻ താമസം വരുത്തുന്നതാണ് ആരോഗ്യ വകുപ്പിനെയും താലൂക്ക് ഭരണകൂടത്തെയും വെട്ടിലാക്കുന്നത്. നിരീക്ഷണ കാലവധി പൂർത്തിയായതിന് ശേഷം കേരളാ അതിർത്തിയിൽ എത്തിക്കുന്ന ഇവരെ തമിഴ്‌നാട് സർക്കാർ വാഹനത്തിൽ തിരികെ കൊണ്ടുപോവുകയാണ് പതിവ്. എന്നാൽ 28 ദിവസം പൂർത്തികരിച്ചവരെ മാത്രം സ്വീകരിക്കാമെന്ന നിലപാടിലാണ് തമിഴ്‌നാട് അതിർത്തി ജില്ലാ ഭരണകൂടം.