നെടുങ്കണ്ടം: റിസോർട്ടിന് സമീപം വാറ്റുചാരായ നിർമ്മാണം നടത്തിയതിന് ഉടമയെ പൊലീസും എക്‌സൈസ് ചേർന്ന് പിടികൂടി. എക്‌സൈസ് ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസും, എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രാമക്കൽമേട് വ്യൂ പോയിന്റിൽ ലിമൺ റിസോർട്ട് ഉടമ പനവിളയിൽ മനുമോഹനെ പ്രതിയാക്കി എക്‌സൈസ്കേസെടുത്തു. എക്‌സൈസ് സംഘം പരിശോധനയ്ക്കെത്തുന്നതിന്
മുമ്പ് നെടുങ്കണ്ടം പൊലീസ് മനുവിനെ ചാരായവുമായി അറസ്റ്റ്ചെയ്തിരുന്നു. എക്‌സൈസ് വകുപ്പ് തുടർന്ന് നടത്തിയ പരിശോധനയിൽറിസോർട്ടിന് സമീപം കാട്ടിൽ ഒളിപ്പിച്ച നിലയിൽ രണ്ടു ബാരലുകളിലും കലത്തിലുമായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം ഈറിസോർട്ടിന് സമീപത്ത് തമിഴ്‌നാട് അതിർത്തിയിൽ നിന്നും രണ്ട്കേസുകളിലായി 1900 ലിറ്റർ കോട കണ്ടെടുത്തിരുന്നു. ഈ കേസുകളുടെഅന്വേഷണത്തിൽ മനുവിന്റെ നേതൃത്വത്തിലാണ് ചാരായ വാറ്റ് നടക്കുന്നതെന്ന് സൂചന ലഭിച്ചിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർ ടി.ജിടോമിയുടെനേതൃത്വത്തിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം.പി.പ്രമോദ് ,സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.എൻ.രാജൻ, സിവിൽഎക്‌സൈസ് ഓഫീസർമാരായ രതീഷ് കുമാർ എം ആർ , നൗഷാദ് എം, സന്തോഷ്തോമസ്, അനൂപ് കെ.എസ്. എന്നിവർ പങ്കെടുത്തു.