തൊടുപുഴ: ക്വാറന്റൈൻ ലംഘനത്തിന് വെങ്ങല്ലൂർ സ്വദേശിയായ മുപ്പതുകാരനെതിരെ പൊലീസ് കേസെടുത്തു. പാപ്പൂട്ടി ഹാളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാൾ 13ന് രാവിലെ വീട്ടിൽ പോകണമെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സഹായത്തോടെ ഇയാളെ വീണ്ടും നിരീക്ഷണത്തിലാക്കി. പിന്നീട് വൈകിട്ട് ആറിന് ക്വാറൻൈൻ കാലാവധി കഴിഞ്ഞതോടെ വിടുകയും ചെയ്തു. തമിഴ്‌നാട്ടിൽ കച്ചവട ആവശ്യത്തിനായി പോയ ഇയാൾ മേയ് രണ്ടിനാണ് മടങ്ങിയെത്തിയത്. ക്വാറൻൈൻ കാലവധി പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇയാൾ അനുവാദമില്ലാതെ നിരീക്ഷണ കേന്ദ്രം വിട്ടത്.