തൊടുപുഴ : തൊടുപുഴ ജില്ലാ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ താത്കാലിക അടിസ്ഥാനത്തിൽ നഴ്സിംഗ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. യോഗ്യത ഏഴാം ക്ലാസ് . പ്രായപരിധി 30 വയസിൽ താഴെ. പുരുഷ വിഭാഗത്തിനും പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണന. അർഹരായവർ ശനിയാഴ്ച രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുമായി ഇന്റർവ്യൂവിന് ഹാജരാകണം.