മുട്ടം : മുട്ടം ഗ്രാമപഞ്ചായത്തിൽ 60 വയസിൽ താഴെയുള്ള വിധവാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളും ,​ 50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളും പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം 20 ന് മുമ്പായി പഞ്ചായത്തിൽ ഹാജരാക്കണം. ഹാജരാക്കാത്തപക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ തുടർന്ന് ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.