തൊടുപുഴ : എസ്.എൻ.ഡി.പി.യോത്തിന്റെ സ്ഥാപക ദിനമായ ഇന്ന് വൈകിട്ട് തൊടുപുഴ എസ്.എൻ.ഡി.പി യുണിയനിലെ കഴിയുന്നത്ര ശാഖാ ഓഫീസുകളിലും ഭവനങ്ങളിലും 117 വിളക്കുകൾ / മൺചിരാതുകൾ കൊളുത്തണമെന്ന് യൂണിയൻ കൺവീനർ ജയേഷ് വി അറിയിച്ചു. ലോകം മാരകമായൊരു വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്ന സമാനതകളില്ലാത്തൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ ആഘോഷ പരിപാടികളുംവേണ്ടന്നു വച്ച് ആഗോളതലത്തിൽ കൊറോണ വൈറസിനെതിരായപോരാട്ടത്തിലാണ്. അത്തരമൊരു സാഹചര്യത്തിൽ യോഗത്തിന്റെ സ്ഥാപകദിനം വിപുലമായി ആഘോഷിക്കുന്നതിനും പരിമിതികളുണ്ട്. എസ്.എൻ.ഡി.പി.യോഗത്തിന്റെ 117 മത് സ്ഥാപക ദിനം കൊറോണ വൈറസിനെതിരായ സംഘശക്തി തെളിച്ചുകൊണ്ടും ശുചിത്വ സന്ദേശം വിളിച്ചറിയിച്ചും ഇന്ന് വിളക്കുകൾ തെളിക്കണമെന്ന് തൂണിയൻ കൺവീനർ അഭ്യർത്ഥിച്ചു.