തൊടുപുഴ: വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് നീക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. ജോലിക്കായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ പൗരന്മാരാണ് കൊവിഡ്- 19 ന്റെ ഭാഗമായി ഇന്ത്യ ഏർപ്പെടുത്തിയ യാത്ര വിലക്കിൽ വലയുന്നത്. നിലവിലെ സാഹചര്യത്തിൽ അമേരിക്കയിൽ ജോലി നഷ്ടപ്പെട്ട വിദേശ പൗരന്മാർ കേവലം 60 ദിവസത്തിനകം അമേരിക്ക വിടണമെന്നിരിക്കെയാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ ഒരു നീക്കത്തിന് മുതിർന്നിരിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് എം. പി വിദേശ ഇന്ത്യൻ പൗരന്മാർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടത്.