തൊടുപുഴ: ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിനായി കൂടുതൽ കെട്ടിടങ്ങൾ ഏറ്റെടുക്കുന്നു. അന്യ സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും വരുന്നവരെ പാർപ്പിക്കാനാണിത്. വീടുകളിൽ നിരീക്ഷണ സൗകര്യമില്ലാത്തവരെയും പെയ്ഡ് ക്വാറന്റൈൻ താത്പര്യമുള്ളവരെയുമാകും ഇവിടെ പ്രവേശിപ്പിക്കുക. ഇതിന്റെ ഭാഗമായി നെടുങ്കണ്ടത്തെ നാല് ലോഡ്ജുകൾ ഏറ്റെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. നിലവിൽ ജില്ലയിലെ ഭൂരിഭാഗം നിരീക്ഷണ കേന്ദ്രങ്ങളിലും ആളുകൾ നിറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കെട്ടിടങ്ങൾ ഏറ്റെടുക്കാനിടയുണ്ട്‌.