തൊടുപുഴ: ലോക്ക്ഡൗൺ മൂലം മുടങ്ങിപ്പോയ ഏലം ലേലം പുനരാരംഭിക്കുന്നതിനായി ആലോചനാ യോഗം നടത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കർഷകർക്ക് ന്യായവില ഉറപ്പാക്കുന്ന തരത്തിൽ വേണം ലേലം പുനരാരംഭിക്കുന്നത്. വിപണി സജീവമായി വരുന്ന മുറയ്ക്ക് ചരക്കുഗതാഗതം തടസ്സമില്ലാതെ നീങ്ങുമെന്ന് ഉറപ്പുവരുത്തി ലേലം നടത്താവുന്നതാണ്. ഏലം ക്‌ളസ്റ്ററായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജില്ലയിൽ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ഉൽപ്പാദനസംസ്‌ക്കരണ വിപണന മേഖലകളിൽ ചെറുകിട വൻകിട വിത്യാസമില്ലാതെ ഏലം കർഷകരുടെ കൂട്ടായ്മകൾ സ്‌പൈസസ് ബോർഡിന് കീഴിൽ രൂപീകരിക്കണമെന്നും കേന്ദ്രവാണിജ്യ മന്ത്രലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി അറിയിച്ചു.