ഇടുക്കി: തിങ്കളാഴ്ച മുതൽ സർക്കാർ ജീവനക്കാർക്കായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും ബസ് സർവ്വീസ് നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറോട് ആവശ്യപ്പെട്ടു. രാവിലെ 10 ന് സർവീസ് അവസാനിക്കുന്ന സ്ഥലത്ത് എത്തിച്ചേരുന്ന വിധത്തിലും, വൈകുന്നേരം 5.10ന് തിരികെയും ബസ് സർവ്വീസ് ആരംഭിക്കുന്നതിനുമുള്ളബസുകളിൽ ഐഡന്ററ്റി കാർഡ് പരിശോധിച്ച് ജീവനക്കാരെ മാത്രം കയറ്റുയുള്ളൂ. മൂന്ന് സീറ്റുകളുള്ള ഭാഗത്ത് രണ്ട് പേരെയും, രണ്ട് സീറ്റുകളുള്ള ഭാഗത്ത് ഒരാളെ മാത്രവുമേ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കൂ. നിന്ന് യാത്ര ചെയ്യാൻ പാടില്ല. ബസുകളിൽ യാത്ര ചെയ്യുന്ന എല്ലാവരും മാസ്‌ക് ധരിക്കേണ്ടതും ബസിൽ കയറുന്നതിന് മുൻപായി സാനിറ്റൈസർ/ സോപ്പും, വെള്ളവും ഉപയോഗിച്ച് കൈകൾ ശുദ്ധീകരിക്കേണ്ടതുമാണ്. ഓരോ ദിവസങ്ങളിലും സർവ്വീസ് നടത്തുന്നതിന് മുൻപായി ബസ് പൂർണ്ണമായും അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിക്കും. താലൂക്ക് പരിധിയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ തഹസീൽദാർമാർ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികാരിക്ക് നൽകും. ഓരോ ബസുകളും റൂട്ടിലെ പ്രധാന സ്ഥലങ്ങളിൽ എത്തിച്ചേരുന്ന സമയക്രമം അറിയിക്കും.
സർവ്വീസ് ആരംഭിക്കുന്ന സ്ഥലം, സർവ്വീസ് അവസാനിക്കുന്ന സ്ഥലം, സർവ്വീസുകളുടെ എണ്ണം എന്ന ക്രമത്തിൽ ;

1 തൊടുപുഴ ചെറുതോണി (ഉപ്പുകുന്ന് വഴി) 1
2 തൊടുപുഴ ചെറുതോണി (മൂലമറ്റം വഴി)1
3 തൊടുപുഴ കട്ടപ്പന1
4 അടിമാലി കട്ടപ്പന1
5 അടിമാലി കുയിലിമല1
6 കട്ടപ്പന കുയിലിമല1